Breaking News

വെള്ളരിക്കുണ്ട് കക്കയം ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായി കമ്മിറ്റി ഭാരവാഹികൾ മങ്കയം ഗാന്ധിഭവൻ സന്ദർശിച്ചു അന്തേവാസികളെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണിച്ച് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു


വെള്ളരിക്കുണ്ട് : നാട്ടിലെ ഉത്സവ ആഘോഷത്തിൽ  ഗാന്ധിഭവൻ അംഗങ്ങളെയും ചേർത്തുനിർത്തി വെള്ളരിക്കുണ്ട് കക്കയം ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ.. കക്കയം ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വെള്ളരിക്കുണ്ട് മങ്കയം ഗാന്ധിഭവനിൽ എത്തുകയും മുഴുവൻ അന്തേവാസികളെയും ഉൽസവാഘോഷങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയും കക്കയം ക്ഷേത്രത്തിന്റെ വകയിൽ ഉത്സവാഘോഷം നടക്കുന്ന 5 ദിവസങ്ങളിലേക്കുള്ള  ഭഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ ഗാന്ധിഭവനിലേക്കായി വിതരണം ചെയ്യുകയും ചെയ്തു .

ഒരു നാടിന്റെ ഉത്സവം എന്നാൽ ആരെയും മാറ്റിനിർത്താതെയുള്ള അഘോഷവും ഒത്തുചേരലും ആണെന്നും അതിനാലാണ് നാട്ടിലെ ജാതി മത വിത്യാസമില്ലാതെ എല്ലാവര്ക്കും പുറമെ ഗാന്ധിഭവനിൽ എത്തി എല്ലാ അന്തേവാസികളെയും ക്ഷണിക്കുന്നതെന്നും അവർ പങ്കെടുത്ത് അവരുടെ അനുഗ്രഹം ലഭിക്കുമ്പോഴാണ് ഉത്സവങ്ങളുടെ അർത്ഥം പൂർണ്ണമാവുന്നതെന്നും ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് അഭിപ്രായപ്പെട്ടു .

ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഗാന്ധി ഭവൻ അന്തേവാസികൾക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു. തുടർന്ന് ഉത്സവാഘോഷങ്ങൾക്ക് പങ്കെടുക്കുവാൻ അന്തേവാസികളെ ക്ഷണിക്കുകയും ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. കക്കയം ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികളായ നന്ദകുമാർ വെള്ളരിക്കുണ്ട്, ഷാജി പി വി, ജയകൃഷ്ണൻ കുഴിങ്ങാട്,മധുസൂതനൻ നായർ,ടി വി ബാലൻ, രാജേഷ് കെ കെ തുടങ്ങിയവരും ഗാന്ധിഭവനെ പ്രതിനിധീകരിച്ചുകൊണ്ട്  ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, , ഷാജൻ പൈങ്ങോട്ട്,വിനു കെ ആർ എന്നിവരും പങ്കെടുത്തു ഗാന്ധി ഭവൻ മാനേജർ കെ ശങ്കർ ചടങ്ങിന് നന്ദി പറഞ്ഞു

No comments