Breaking News

കാഞ്ഞങ്ങാട് ടാങ്കർ ലോറി മതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറി


ദേശീയപാതയില്‍ കാഞ്ഞങ്ങാട് സൗത്തില്‍ ടാങ്കര്‍ ലോറി മതില്‍ തകര്‍ത്ത് വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ വഴിയാത്രക്കാരനും ഡ്രൈവര്‍ക്കും പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്തിലെ കെ.ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ സണ്‍സൈഡ് ഉള്‍പ്പെടെ തകര്‍ന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments