Breaking News

ഓറാക്കിൾ ലിഫ്റ്റ്സ് ആൻഡ് എസ്ക‌ലേറ്റേഴ്സ് കാഞ്ഞങ്ങാട്ടെ പുതിയ ശാഖ പ്രവർത്തനമാരംഭിച്ചു


കാഞ്ഞങ്ങാട് : യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഓറാക്കിൾ ലിഫ്റ്റ്സ് ആൻഡ് എസ്ക‌ലേറ്റേഴ്സ് കാഞ്ഞങ്ങാട്ടെ പുതിയ ശാഖയുടെ പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ ഇത് രണ്ടാമത്തെ ശാഖയാണ്. ആദ്യ ശാഖ കോഴിക്കോട് പ്രവർത്തിക്കുന്നു. കൂടാതെ യുഎഇയിലും ബാംഗ്ലൂരിലും ഓറാക്കിളിന് ശാഖകളുണ്ട്.

ഉദ്ഘാടന ചടങ്ങിൽ, കാഞ്ഞങ്ങാട്ടെ സ്റ്റേറ്റ് ജിഎസ്ടി ഇന്റലിജൻസ് ഓഫീസർ പി.വി. രത്നാകരൻ നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി.കെ. ആസിഫ്, ചാർട്ടേഡ് അക്കൗണ്ടന്റ് അർച്ചന സുനേഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വ്യവസായ, വ്യാപാര, സാങ്കേതിക മേഖലകളിൽ നിന്നുള്ള നിരവധി പേരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഓറാക്കിൾ ലിഫ്റ്റ്സ് ആൻഡ് എസ്കലേറ്റേഴ്സിന്റെ കാഞ്ഞങ്ങാട് ശാഖ, ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും വേഗത്തിലുള്ള സാങ്കേതിക സേവനങ്ങളും പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ഈ ശാഖയുടെ ആരംഭം പ്രാദേശിക ഉപഭോക്താക്കളിൽ കൂടുതൽ വിശ്വാസവും മികച്ച സേവനാനുഭവവും വളർത്താൻ സഹായിക്കുമെന്ന് കമ്പനി പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

യുഎഇ, ബാംഗ്ലൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ ഓറാക്കിളിന്റെ ശക്തമായ സാന്നിധ്യത്തിന് ശേഷം, കാഞ്ഞങ്ങാട്ടെ ഈ പുതിയ ശാഖ ഉപഭോക്തൃ സേവന നിലവാരം കൂടുതൽ ഉയർത്തുമെന്ന് അതികൃതർ പറഞ്ഞു.

No comments