Breaking News

കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിന്റെ വയോജന സംഗമവും വിവിധ കലാകായിക പരിപാടികളും ചായ്യോത്ത് നടന്നു


കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിന്റെ വയോജന സംഗമവും വിവിധ കലാ കായിക പരിപാടികളും ചായ്യോത്ത് ഗവൺമെന്റ്  ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു മെമ്പർ പി ധന്യ അദ്ധ്യക്ഷത വഹിച്ചു. വയോജന കൺവീനർ കെ ശ്രീധരൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്  .ടി.കെ രവി  ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്ത്കുമാർ , പഞ്ചായത്ത്‌ മെമ്പർമാരായ സന്ധ്യ വി, രമ്യ. കെ, കൈരളി. കെ , വാർഡ് വികസന സമിതി കൺവീനർ ടി വി രത്നാകരൻ,ഡോ.സുമേഷ്. സി എൻ  മെഡിക്കൽ ഓഫീസർ കിനാനൂർ ഹോമിയോ,JHI മുരളി,  ADS സെക്രട്ടറി കെ വി ശാരിക, കെ ടി ദാമോദരൻ മുൻപഞ്ചായത്ത്  പ്രസിഡന്റ്  കെ പി നാരായണൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ പി രാഘവൻ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ചോയ്യംങ്കോട് ഹോമിയോ ആശുപതിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് , ചോയ്യംങ്കോട് ജനകീയാ രോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ BP ഷുഗർ പരിശോധനയും നടന്നു.

ഡോ: സുമേഷ് ആരോഗ്യ ക്ലാസ്സ് നടത്തി. ആവേശകരമായ വിവിധ കലാ കായിക മത്സരങ്ങൾ നടത്തി. വിജയികൾക്ക് ഒന്നാം വാർഡ് മെമ്പർ പി ധന്യ, പഞ്ചായത്ത്‌ വായോജന സമിതി സെക്രട്ടറി അപ്പു മാസ്റ്റർ എന്നിവർ സമ്മാനവിതരണം നടത്തി.

No comments