നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ച സൈക്കിൾ തിരികെ നൽകി മാതൃകയായി വെള്ളരിക്കുണ്ട് സ്വദേശി
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വൈഎംസിഎ സംഘടിപ്പിച്ച ക്രിസ്മസ് കരോൾ ഗാന മത്സരത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ മൂന്നാം സമ്മാനം അർഹനായ ബാബു പനച്ചിക്കൽ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ച സൈക്കിൾ വൈഎംസിഎ അക്കാദമിക്ക് കൈമാറി മാതൃകയായി. അടുത്ത ടൂർണമെൻ്റിലെ വിജയിക്ക് സൈക്കിൾ കൈമാറാനുള്ള അനുവാദവും അദ്ദേഹം നൽകി. സമ്മാനം ലഭിക്കുന്ന മറ്റൊരാളുടെ സന്തോഷത്തിന് കാരണഭൂതനാവുക എന്നത് മഹത്തരമായ കാര്യമാണ്. ഇത്തരം നന്മനിറഞ്ഞ മനസുകൾ ഏവർക്കും ഒരു മാതൃകയാണ്.
No comments