ഓട്ടോറിക്ഷ അപകടം; ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ച് അഗ്നിരക്ഷാ സേന
കാഞ്ഞിരപ്പൊയിൽ : കാഞ്ഞിരപ്പൊയ്യില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡ്രൈവര്‍ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് നിന്ന് അഗ്നിരക്ഷാ സേനയെത്തി ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് സീറ്റ് മുറിച്ച് മാറ്റിയാണ് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തത്. മൂന്ന് റോഡ് എരിപ്പില്‍ സ്വദേശി കുഞ്ഞികൃഷ്ണനാണ് അപകടത്തില്‍പ്പെട്ടത്.
No comments