ജനമൈത്രി കാസർഗോഡ് ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു
കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ജനമൈത്രി ജില്ലാതല ഉപദേശക സമിതി യോഗം കാസര്‍ഗോഡ് അഡീഷണല്‍ എസ്പിയും ജനമൈത്രി നോഡല്‍ ഓഫീസറുമായ പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ഉപദേശക സമിതിഅംഗവും സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറിയുമായ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ കണ്‍വീനര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനില്‍ നിന്നും രണ്ട് ജാഗ്രത സമിതി അംഗങ്ങളും ബീറ്റ് ഓഫീസര്‍മാരും പങ്കെടുത്തു. എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു ലഹരി വിമുക്ത വാര്‍ഡ് ഉണ്ടാക്കുവാനും ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തുവാനും റെസിഡന്‍സ് അസോസിയേഷന്‍ മുഖേന എല്ലാ സ്ഥലങ്ങളിലും സിസി ക്യാമറ വെക്കുവാനും യോഗത്തില്‍ തീരുമാനമായി. ചടങ്ങില്‍ ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ രാജീവന്‍ കെ പി വി സ്വാഗതവും ജനമൈത്രി ഓഫീസര്‍ പ്രദീപന്‍ കോതോളി നന്ദിയും പറഞ്ഞു. ജില്ലയില്‍ ജനമൈത്രി പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു.
No comments