കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.എസ്.ടി.എ ) കാസറഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി കാഞ്ഞങ്ങാട്ട് വനിതാസംഗമം സംഘടിപ്പിച്ചു
കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ (കെ.എസ്.ടി.എ ) കാസറഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി കാഞ്ഞങ്ങാട്ട് വനിതാസംഗമം സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. ലസിത ടീച്ചർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എം.ഇ. ചന്ദ്രാംഗദൻ , ജില്ലാ പ്രസിഡണ്ട് യു. ശ്യാംഭട്ട്, ജില്ലാ ട്രഷറർ കെ.വി. രാജേഷ്, പി. ശ്രീകല, വി.കെ. ബാലാമണി, എം. സുനിൽകുമാർ, പി. മോഹനൻ, എ.വി. അനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ കെ.ലളിത നന്ദിയും പറഞ്ഞു. ദേശീയ അധ്യാപികാ ദിനത്തിൻ്റെ ഭാഗമായി സാവിത്രി ഭായ് ഫൂലെ അനുസ്മരണമായിട്ടാണ് വനിതാസംഗമം സംഘടിപ്പിച്ചത്.ഒരു സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിന് സ്ത്രീകൾ കൂടുതൽ മുന്നോട്ട് വരേണ്ട കാലഘട്ടമാണ് ഇതെന്ന് സാവിത്രി ഭായ് ഫൂലെ ഉദ്ധരിച്ച് കൊണ്ട് ശ്രീമതി ടീച്ചർ അഭിപ്രായപ്പെട്ടു. ജനുവരി 18, 19 തീയ്യതികളിൽ ചായ്യോത്ത് വെച്ചാണ് ജില്ലാ സമ്മേളനം ചേരുന്നത്.
No comments