Breaking News

പരപ്പ അഭയഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്തി എടനീർ മഠാധിപതി


പരപ്പ : കലിയുഗ വരദനും കാനന വാസനുമായ അയ്യനയ്യപ്പൻ കുടികൊള്ളുന്ന പരപ്പ അഭയഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മകരസംക്രമ ദിനമായ ഇന്നലെ എടനീർ മഠാധിപതി ജഗദ്ഗരു ശ്രീ.ശ്രീ.ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജി സന്ദർശനം നടത്തി ഭക്തർക്ക് അനുഗ്രഹ ഭാഷണം നടത്തി. കല്ലും മുള്ളും ചവിട്ടി മല കയറി ക്ഷേത്രത്തിൽ എത്തിയപ്പോൾ നീലിമല താണ്ടി ശബരിമല എത്തിയ പ്രതീതിയാണ് ഉണ്ടായതെന്ന് സ്വാമിജി അഭിപ്രായപ്പെട്ടു. സനാതന സംസ്‍കാരങ്ങൾ സംരക്ഷിക്കപ്പെടാൻ ഹിന്ദു സമൂഹം ഒന്നായി മുന്നിട്ടിറങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. മകര സംക്രമത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ മകരദീപ സമർപ്പണം സുരേന്ദ്രൻ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ നടന്നു. തുടർന്ന് നെയ്യപ്പ സമർപ്പണവും ഗ്രാമഫോൺ പരപ്പ നടത്തിയ ഭജൻസും പ്രസാദ വിതരണവും നടന്നു. നൂറുകണക്കിന് ഭക്തരാണ് മല ചവുട്ടി അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിനായി അഭയാഗിരിയിലേക്ക് ഒഴുകിയെത്തിയത്.



No comments