പാലത്തിനടിയിൽ പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി
കയ്യൂർ അരയാക്കടവ് പാലത്തിനടിയിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വെള്ളമുണ്ടും തുണിയും ധരിച്ച മൃതദേഹം കമിഴ് കിടക്കുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹത്തിന് പഴക്കമില്ലെന്നാണ് പ്രാഥമിക നിഗമനം. ചീമേനി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇതിനിടെ മൃതദേഹം കരയിലെത്തിച്ച് പരിശോധിച്ചതിൽ ആളെ തിരിച്ചറിഞ്ഞു. മരിച്ചത് കാക്കടവ് സ്വദേശി മുഹമ്മദ് സാലി 72 യാണെന്നാണ് തിരിച്ചറിഞ്ഞത്.
No comments