പ്രധാനമന്ത്രി ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ഭാഗമായ ക്ഷീരമിത്ര വായ്പാ വിതരണ ഉദ്ഘാടനവും ക്ഷീര കർഷക സെമിനാറും ചിറ്റാരിക്കാലിൽ നടന്നു
ചിറ്റാരിക്കാൽ കേരളാ ബാങ്ക്, ഖാദി ബോർഡ്, ക്ഷീരവികസന വകുപ്പ്, മിൽമ എന്നിവയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഗ്രാമീണ തൊഴിൽദാന പദ്ധതിയുടെ ഭാഗമായ ക്ഷീരമിത്ര വായ്പാ വിതരണ ഉദ്ഘാടനവും ക്ഷീര കർഷക സെമിനാറും ചിറ്റാരിക്കാലിൽ ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ചടങ്ങിൽ ചിറ്റാരിക്കാൽ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡൻ്റ് മനോജ് ജോസഫ് അധ്യക്ഷനായി.
കേരളാ ബാങ്കിന്റെ്റെ വിവിധ വായ്‌പാ പദ്ധതികളെക്കുറിച്ച് സീനിയർ മാനേജർ എം.പ്രവീൺകുമാർ, ക്ഷീരകർഷർക്ക് ഖാദി ബോർഡ് നൽകുന്ന വായ്‌പാ സബ്‌സിഡിയെക്കുറിച്ച് ജില്ലാ ഖാദി വ്യവസായ ഓഫിസ് പ്രൊജക്‌ട് ഓഫിസർ പി.സുഭാഷ് എന്നിവർ ക്ലാസ് നയിച്ചു. കാസർകോട് ഡയറി ഹെഡ് പി ആൻഡ് ഐ വി.ഷാജി, ഖാദി ബോർഡ് വില്ലേജ് ഇൻഡസ്ട്രിയൽ ഓഫിസർ വിനോദ് കുമാർ, പരപ്പ ക്ഷീരവികസന യൂണിറ്റ് ഡയറി ഫാം ഇൻസ്ട്രക്‌ടർ എബിൻ ജോർജ്, കാസർകോട് ഡയറി പി ആൻഡ് ഐ അസിസ്‌റ്റൻ്റ് മിൽക്ക് പ്രൊക്യൂർമെൻ്റ് ഓഫിസർ ഷെൽന അരയക്കണ്ടി, മണ്ഡപം ക്ഷീരസംഘം പ്രസിഡൻ്റ് സി.എൻ.സുഭാഷ്, ചിറ്റാരിക്കാൽ ക്ഷീരസംഘം വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ് എന്നിവർ പ്രസംഗിച്ചു.
No comments