Breaking News

പരപ്പ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന മാനവസൗഹാർദ സ്നേഹസംഗീത യാത്രയുടെ ഉദ്ഘാടനം ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ... ഒരുക്കങ്ങൾ പൂർത്തിയായി


വെള്ളരിക്കുണ്ട് :  പരപ്പ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാനവസൗഹാർദ സ്നേഹസംഗീത യാത്രയുടെ ഉദ്ഘാടനം ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാൻ വളർന്നുവരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, നാടിന്റെ നന്മക്കായി മതസൗഹാർദ്ദം ഊട്ടിയുറപ്പിയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടി ജാതിമത, വർഗ്ഗ, വർണ്ണ വിവേചനം ഇല്ലാതെ കലാസാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഒത്തുചേരുന്നതാണ് മാനവ സൗഹാർദ്ദ സംഗീത യാത്ര.  സി എച്ച് അബ്ദുൽ നാസർ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി മുഖ്യാതിഥി ആയിരിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ, ബാനം മുഹമ്മദ് കുഞ്ഞി, ജനറൽ കൺവീനർ എം.കെ. പുഷ്പരാജൻ, യു വി മുഹമ്മദ് കുഞ്ഞി, ജഗദീഷ് പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ  അറിയിച്ചു.

No comments