Breaking News

കുഴഞ്ഞ് വീണ് ഭർത്താവ് മരിച്ചു സംസ്ക്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു


കാസർകോട്: തൊഴിലുറപ്പ് ജോലിക്കിടയിൽ കുഴഞ്ഞു വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് മരിച്ചു. സംസ്കാരചടങ്ങുകൾക്ക് പിന്നാലെ ഭാര്യ ഹൃദയംപ്പൊട്ടി മരിച്ചു പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ പദവിലെ സജീവ (55), ഭാര്യ സുന്ദരി (50) എന്നിവരാണ് മരിച്ചത്. ചക്കട്ടച്ചാലിൽ തൊഴിലുറപ്പ് ജോലിക്കിടയിൽ ഇന്നലെ ഉച്ചയോടെയാണ് സഞ്ജീവ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണപ്പ ട്ടു. മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഭർത്താവിന്റെ ആകസ്മിക വിയോഗം സുന്ദരിയെ വലിയ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സുന്ദരി വീട്ടിൽ കുഴഞ്ഞു വീണു. ഹൃദയാഘാതമാണെന്ന സംശയത്താൽ ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എ ത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഞ്ജീവയുടെയും സുന്ദരിയുടെയും മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. മക്കൾ: സുഹാസിനി, സുഭാഷിണി, സുഗന്ധി, ദീക്ഷിത്. ഏക സഹോദരൻ ഗോവിന്ദ.

No comments