കണ്ണിവയൽ ഗവ. ടിടിഐ വളപ്പിൽ അധ്യാപക വിദ്യാർഥികൾ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആഘോഷമായി നടത്തി
ചിറ്റാരിക്കാൽ : കണ്ണിവയൽ ഗവ. ടിടിഐ വളപ്പിൽ അധ്യാപക വിദ്യാർഥികൾ നടത്തിയ പച്ചക്കറി കഷിയുടെ വിളവെടുപ്പ് ആഘോഷമായി നടത്തി. ചിറ്റാരിക്കാൽ കൃഷിഭവന്റെ സഹായത്തോടെയാണ് കുട്ടികൾ ശൈത്യകാല പച്ചക്കറി കൃഷി ചെയ്തത്. കാബേജ്, കോളിഫ്ലവർ, പച്ചമുളക്, വെണ്ട, വഴുതന, തക്കാളി, പയർ തുടങ്ങിയവയാണ് ഐടിഐ വളപ്പിൽ കൃഷി ചെയ്തത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ സീപത്തെ ഗവ. യുപി സ്കൂളിലെ ഉച്ചഭക്ഷണത്തിന് മുതൽകൂട്ടാകും. വിളവെടുപ്പ് ചിറ്റാരിക്കൽ കൃഷി ഓഫിസർ എസ് ഉമ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻ്റ് ഇ അനുരാജ് ,പിടിഎ പ്രസിഡൻ്റ് പി വി വിജയൻ, ടിടിഐ പ്രിൻസിപ്പൽ ഡോ. പി രതീഷ്, അധ്യാപകരായ എസ് വി സിന്ധു, പി എസ് ഹൃദ്യ, ജോസ് മാത്യു, എം ഇന്ദിര എന്നിവർ സംസാരിച്ചു.
No comments