ഷോർട്ട്ഫിലിമിലൂടെ സിനിമ സംവിധായകനായ ശ്രീരാജ് ശ്രീനിവാസൻ്റെ 'പ്രാവിൻകൂട് ഷാപ്പ്' സൂപ്പർഹിറ്റിലേക്ക് നായകൻ ബേസിലിൻ്റെ കൂടെ മുഴുനീള കഥാപാത്രവുമായി ബളാലിലെ രാജേഷ് അഴീക്കോടനും
കാഞ്ഞങ്ങാട് : അവതരണ ശൈലി കൊണ്ട് മികച്ച അഭിപ്രായവുമായി തീയ്യേറ്ററുകൾ നിറച്ച് മുന്നേറുകയാണ് 'പ്രാവിൻകൂട് ഷാപ്പ്'. സ്ഥിരം കുറ്റാന്വേഷണ സിനിമകളുടെ ടെംപ്ലേറ്റുകളിൽ നിന്നും മാറി ഏറെ വ്യത്യസ്തമായ അവതരണ ശൈലിയാണ് സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ പ്രാവിൻകൂട് ഷാപ്പ് എന്ന തൻ്റെ കന്നി ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. ഒരൊറ്റ ഷോർട്ട് ഫിലിം കൊണ്ട് സിനിമയിൽ എത്തിയ സംവിധായകനാണ് ശ്രീരാജ് ശ്രീനിവാസൻ. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ശ്രീരാജിൻ്റെ 'തൂമ്പ' എന്ന ഫോർട്ട്ഫിലിം സംവിധായനും നിർമ്മാതാവുമായ അൻവർ റഷീദ് കാണുകയും ഇഷ്ടപ്പെടുകയും ചെയ്തതാണ് ശ്രീരാജിന് സിനിമയിലേക്കുള്ള വഴി തെളിച്ചത്. അൻവർ റഷീദ് എൻ്റർടൈമെൻ്റാണ് പ്രാവിൻകൂട് ഷാപ്പിൻ്റെ നിർമ്മാണം. ക്യാമറാമാൻ ഷൈജു ഖാലിദ് ഉൾപ്പെടെയുള്ള മികച്ച ടെക്നീഷ്യൻസിൻ്റെ പിന്തുണയും ശ്രീരാജിന് മുതൽക്കൂട്ടായി.
സിനിമയുടെ തിരക്കഥയും ശ്രീരാജിന്റേതാണ്. സംഗീതം വിഷ്ണു വിജയ്.
ഡാർക്ക് ഹ്യൂമർ എലമന്റ്സും സിനിമയുടെ ഗൗരവം ചോരാത്ത വിധത്തിൽ കോർത്തിണക്കുന്നുണ്ട്കഥ നടക്കുന്നത് തൃശൂരിന് പരിസരത്തെ ഒരു ഗ്രാമത്തിലായതിനാല്‍ ഭാഷാശൈലി പൂര്‍ണമായും തൃശൂർ സ്ലാങ് ആണ് കഥാപാത്രങ്ങളിൽ പ്രയോഗിച്ചിരിക്കുന്നത്.
സന്തോഷ് ആയി എത്തുന്ന ബേസിൽ ജോസഫ് ആണ് സിനിമയുടെ മുഖ്യ ആകർഷണം. ഊർജസ്വലനും അൽപം സങ്കീർണത നിറഞ്ഞതുമായ കഥാപാത്രത്തെ ബേസിൽ ഗംഭീരമാക്കിയെന്നു പറയാം. കോമഡിയുടെ കാര്യത്തിലും ബേസിലിന്റെ മികച്ച പ്രകടനം സിനിമയിലുടനീളം കാണാം. ശാരീരിക പരിമിതികളുള്ള കണ്ണൻ എന്ന കഥാപാത്രമായെത്തുന്ന സൗബിൻ ഷാഹിർ ആണ് വ്യത്യസ്തമാർന്ന മറ്റൊരു പ്രകടനം കാഴ്ച വച്ചത്. ഏറെ നിഗൂഢതകളുള്ള ഈ കഥാപാത്രത്തെ അനായസമായി സൗബിൻ അവതരിപ്പിക്കുന്നു. സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം നിയാസ് ബക്കറിന്റെ സിലോൺ മാമനാണ്. ചെമ്പൻ വിനോദ്, ചാന്ദ്നി ശ്രീധരൻ, കൊമ്പൻ ബാബുവായി വരുന്ന ശിവജിത് പത്മനാഭൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശബരീഷ് വർമ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്, ദേവരാജ്, രാജേഷ് അഴീക്കോടൻ, രാജി ആർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ബളാൽ സ്വദേശിയായ രാജേഷ് അഴീക്കോടൻ പോലീസുകാരനായി ബേസിലിനോടൊപ്പം മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
✒️ചന്ദ്രു വെള്ളരിക്കുണ്ട്
No comments