കനകപ്പള്ളി സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിന് തുടക്കം
പരപ്പ: കനകപ്പള്ളി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും തിരുനാൾ ആഘോഷത്തിന് ഇടവക വികാരി ഫാ. സ്കറിയ ചിരണയ്ക്കൽ കൊടിയേറ്റി.
17 മുതൽ 23 വരെ വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന തിരുകർമ്മങ്ങൾക്ക് ഫാ ജയിംസ് മൂന്നാനപ്പള്ളിയിൽ,ഫാ. ജോയിസ് പാലക്കീൽ, ഫാ. ജോബിൻ കൊട്ടാരത്തിൽ,ഫാ. ഫ്രാൻസിസ് ഇട്ടിയപ്പാറ, ഫാ. സുനീഷ് പുതുക്കുളങ്ങര,എന്നിവർ കാർമികത്വം വഹിക്കും.
24ന് വൈകുന്നേരം 5.00 വി. കുർബാന, നൊവേന കാഞ്ഞങ്ങാട് റീജിയൻ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ. 25 ശനിയാഴ്ച വൈകുന്നേരം 5 ന് ആഘോഷമായി തിരുനാൾ കുർബാന ഫാ. ജോസഫ് ആനക്കല്ലിൽ തുടർന്ന് ടൗണിലേക്ക് പ്രദക്ഷിണം വചന സന്ദേശം ഫാ. ഷിന്റോ പുലിയുറുമ്പിൽ. സമാപന ദിനമായ ഞായറാഴ്ച 26ന് രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ റാസ ഫാ. ജിസ്സ് കളപ്പുരക്കൽ സഹകാർമ്മികൻ ഫാ. മാർട്ടിൻ പുളിക്കൽ തുടർന്ന് സ്നേഹവിരുന്ന്.
No comments