കെ എസ് ടി എയുടെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചായ്യോം സ്കൂളിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു
കരിന്തളം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എയുടെ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചായ്യോം ബസാറിൽ നിന്ന് ചായ്യോം സ്കൂളിലേക്ക് വിളംബര ജാഥ സംഘടിപ്പിച്ചു.
സംഘാടകസമിതി ചെയർമാൻ വി കെ രാജൻ , കെ എസ് ടി എ സംസ്ഥാന നിർവാഹക സമിതി അംഗം കെ ഹരിദാസ് , ജില്ലാ സെക്രട്ടറി ടി പ്രകാശൻ , സംസ്ഥാന കമ്മിറ്റി അംഗം എം ഇ ചന്ദ്രാംഗദൻ ,ജില്ലാ ട്രഷറർ ഡോ കെ വി രാജേഷ് , പാറക്കോൽ രാജൻ , എൻ വി സുകുമാരൻ , കെ പി വേണുഗോപാലൻ , വി കുഞ്ഞിരാമൻ , ടിവി രത്നാകരൻ , വി കെ ബാലാമണി , പി എം ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
സമ്മേളനം 18ന് രാവിലെ 10 മണിക്ക് അഡ്വക്കേറ്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
No comments