Breaking News

സഹപാഠിയുടെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൂക്ക് തകർന്നു


കരിന്തളം : സഹപാഠിയുടെ അടിയേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം തകർന്നു. ചായ്യോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകർത്തുവെന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നത്.

No comments