മലയോര മണ്ണിനെ ഉത്സവത്തിലാറാടിക്കാൻ "ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025" മാർച്ചിൽ സംഘാടകസമിതി രൂപീകരിച്ചു
പരപ്പ: സമാനതകളില്ലാത്ത സാഹോദര്യവും, സമ്പന്നമായ കാർഷിക സമൃദ്ധിയും , വൈവിധ്യമാർന്ന സാംസ്കാരിക ഉള്ളടക്കവും ഒത്തുചേർന്ന പൈതൃകമുള്ള പരപ്പയിൽ നിറപ്പകിട്ടാർന്ന മഴവിൽക്കാഴ്ചകൾ, രുചി ഭേദങ്ങളുടെ അതുല്യ അനുഭവം, ആസ്വാദനത്തിന്റെ അതിരുകളില്ലാത്ത ഉത്സവമേളം, ആഹ്ലാദരവങ്ങളോടെ കലാസാംസ്കാരിക വിരുന്നൊരുക്കാൻ പരപ്പയൊരുങ്ങുന്നു.
2025 മാർച്ച് 29 മുതൽ "ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 " എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ സംഘാടകസമിതി രൂപീകരണയോഗം പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മാർച്ച് 29 മുതൽ 10 ദിവസം തുടർച്ചയായി നടക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് വിശദാംശങ്ങൾ എ.ആർ. രാജു വിശദീകരിച്ചു . പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രൂപേഷ് കെ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, കെസിസിപി മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് അബ്ദുൾ നാസർ , കെ വി അജിത് കുമാർ , പഞ്ചായത്ത് മെമ്പർ എം ബി രാഘവൻ , കുടുംബശ്രീ എഡിഎംസി സി എച്ച് ഇക്ബാൽ, പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി. ജനാർദ്ദനൻ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയൻ കോട്ടക്കൽ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ മാസ്റ്റർ,മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ബാലകൃഷ്ണൻ , റോട്ടറി ക്ലബ്ബ് സെക്രട്ടറി റോയ് പുത്തൻപുരയ്ക്കൽ, ചിറ്റാരിക്കൽ ഉപജില്ല ബി ആർ സി ബി പി സി സുബ്രഹ്മണ്യൻ.കെ, ഭാസ്കരൻ അടിയോടി , ടി അനാമയൻ , സാബു കാക്കനാട് , എം.പി സലിം, ടി മോഹനൻ , ആനന്ദ് സാരംഗ് , എ ആർ വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇദംപ്രഥമമായി പരപ്പ യിൽ നടക്കുന്ന ഫെസ്റ്റ് വിജയിപ്പിക്കണമെന്ന് സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു.
എആർ രാജു സ്വാഗതവും , വിനോദ് പന്നിത്തടം നന്ദിയും പറഞ്ഞു .
രാജ്മോഹൻ ഉണ്ണിത്താൻ . എം പി , ഇ. ചന്ദ്രശേഖരൻ എംഎൽഎ , എം.രാജഗോപാലൻ എംഎൽഎ , ബേബി ബാലകൃഷ്ണൻ പ്രസിഡണ്ട് കാസർകോട് ജില്ലാ പഞ്ചായത്ത് , പി കരുണാകരൻ എക്സ് എം പി , ടി.ടി.സുരേന്ദ്രൻ ജില്ലാ മിഷൻ കോഡിനേറ്റർ കുടുംബശ്രീ കാസർഗോഡ് എന്നിവർ രക്ഷാധികാരികളും , എം ലക്ഷ്മി (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ) - ചെയർമാൻ, വർക്കിംഗ് ചെയർമാൻമാർ ടി കെ രവി (പ്രസിഡണ്ട് , കിനാനൂർ- കരിന്തളം ഗ്രാമപഞ്ചായത്ത്) , വി. ബാലകൃഷ്ണൻ ( മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) , എ ആർ രാജു -ജനറൽ കൺവീനർ എന്നിവർ പ്രധാന ഭാരവാഹികളും , 11 സബ് കമ്മിറ്റി ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
No comments