ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷയ രോഗമുക്ത കേരളം ബോധവൽകരണ റാലി നടത്തി
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്ഷയ രോഗമുക്ത കേരളം -100ദിന കർമ പരിപാടി യുടെ ഭാഗമായി പഞ്ചായത്ത് തല സെമിനാർ, പ്രതിജ്ഞ, ബോധവൽകരണ റാലി ഇവ നടത്തി.ബളാൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഡോ ആബിത കെ തോമസ് അധ്യക്ഷത വഹിച്ചു. ഡോ അഫ്താഫ് റഹ്‌മാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സെടുത്തു. ജോബി ജോർജ്, ഏലിയാമ്മ വർഗീസ്, ഷെറിൻ , നിരോഷ വി എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ വാർഡ് തലത്തിലും ഇത്തരം സെമിനാറുകളും ബോധ വൽകരണ പ്രവർത്തനങ്ങളും സ്ക്രീനിങ്ങും സാമ്പിൾ പരിശോധനയും ഇതിന്റ ഭാഗമായി സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ അറിയിച്ചു.
No comments