Breaking News

കോട്ടഞ്ചേരിയിൽ കുറിഞ്ഞി ഹരിതവന സാഹിത്യ സഹവാസം ഫെബ്രു. 1,2 തീയ്യതികളിൽ


കാസറഗോഡ് : വനം വകുപ്പ് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം കോട്ടഞ്ചേരി വന വിദ്യാലയത്തിൽ വെച്ച് ഫെബ്രു. ഒന്ന്, രണ്ട് തീയതികളിൽ കണ്ണൂർ - കാസറഗോഡ് ജില്ലകളിലെ എഴുത്തുകാർക്കായി ഹരിതവന സഹവാസം സംഘടിപ്പിക്കുന്നു. ക്യാമ്പിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി കൃഷ്ണൻ ഐഎഫ് എസ്, പ്രശസ്ത സാഹിത്യകാരൻ ഡോ:അംബികാസുതൻ മാങ്ങാട് ,

നിരൂപകനും കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗവുമായ ഇ പി രാജഗോപാലൻ സീക്ക് ഡയറക്ടർ ടി പി പത്മനാഭൻ, ഡോ: ഇ ഉണ്ണികൃഷ്ണൻ, പത്മനാഭൻ ബ്ലാത്തൂർ വിനോയ് തോമസ്

കെ.എൻ പ്രശാന്ത് തുടങ്ങിയ കലാ സാംസ്കരിക രംഗത്തെ പ്രമുഖരും വനം ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. സർഗാത്മക രചനകളിൽ പരിസ്ഥിതി സംബന്ധ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന എഴുത്തുകാർക്കൊരുക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനു:25 നകം താഴെ പറയുന്ന വാട്സ്അപ്പ്  നമ്പറുകളിൽ വ്യക്തിഗത വിവരങ്ങൾ കൈമാറി വിളിച്ചറിയിക്കണമെന്ന് കാസറഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം ജില്ലാ മേധാവി പി. ബിജു അറിയിച്ചു.

ഫോൺ:9446270199

9567632408

9961180647

No comments