Breaking News

ക്ഷേത്ര പരിസരത്തും പള്ളി പരിസരത്തും പുള്ളി മുറിയും കുലുക്കി കുത്തും എട്ടുപേർ രാജപുരം പോലീസിന്റെ പിടിയിൽ


രാജപുരം: ക്ഷേത്ര പരിസരത്തും പള്ളി പരിസരത്തും കുലുക്കി കുത്ത്, പുള്ളിമുറി ചുതാട്ടങ്ങളിൽ ഏർപ്പെട്ട എട്ടു പേരെ രാജപുരം എസ് ഐ സി പ്രദീപ്കുമാറും സംഘവും പിടികൂടി കേസെടുത്തു. കോടോത്ത് ക്ഷേത്രം റോഡരികിൽ  വച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട പറക്കളായി  മനോരാജ്, പുല്ലൂർ  ബിനീഷ് കുമാർ എന്നിവരെ 3500 രൂപയുമായും കള്ളാർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് കുലുക്കികുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട മാലക്കല്ലിലെ  ചന്ദ്രനെ 1200 രൂപയുമായും പയ്യന്നൂർ വെള്ളൂർ ചൂരക്കാട്ട് പട്ടയത്തെ സി വിജേഷ് കുമാറിനെ 3600 രൂപയുമായും പിടികൂടി ഇവരോടൊപ്പം ഉണ്ടായിരുന്നവർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. കോളിച്ചാൽ മുസ്ലിം പള്ളിക്ക് പിറകിൽ പുള്ളിമുറി ചൂതാട്ടതിൽ ഏർപ്പെട്ട. ബാബു,  മൊയ്തീൻ, എം  സജി,  ടോമി  എന്നിവരെയും എസ്ഐ സി പ്രദീപ് സംഘവും പിടികൂടി .


No comments