Breaking News

തേജസ്വിനി പുഴയോരത്ത് തേജസ്വിനി വായനശാല & ഗ്രന്ഥാലയം പാലായി എം. ടി അനുസ്മരണവും 'മരണ വംശം 'എന്ന നോവൽ പുസ്തക ചർച്ചയും സംഘടിപ്പിച്ചു


തേജസ്വിനി പുഴയോരത്ത്  തേജസ്വിനി വായനശാല & ഗ്രന്ഥാലയം പാലായി എം. ടി അനുസ്മരണവും 'മരണ വംശം 'എന്ന നോവൽ പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ്  കെ വി കുഞ്ഞിരാമൻ അവർകൾ എം ടി അനുസ്മരണ പ്രഭാഷണവും നടത്തി. പ്രശസ്ത എഴുത്തുകാരി ബിന്ദു മരങ്ങാട് മരണവംശം പുസ്തക അവതരണം നടത്തി. സംഗീത കെകെ ,ദേവിക വിവി, ശ്രീനിധി എസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ സുനിൽ പട്ടേന, ലൈബ്രറികൗൺസിൽ നീലേശ്വരം മേഖല സമിതി കൺവീനർ ശ്രീ കെ കെ നാരായണൻ മാസ്റ്റർ, വാർഡ് കൗൺസിലർമാർ  പുരോഗമന പ്രസ്ഥാനത്തിലെ പ്രവർത്തകർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വയോജനവേദി,ബാലവേദി, യുവത,വനിതാവേദി , പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിൻറെ പഴയകാല നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വായനശാല സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതവും, പ്രസിഡൻറ് ടി വി രാമകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു.

No comments