Breaking News

ലോഡിങ്ങിനിടെ പിക്കപ്പ് വാനിൽ നിന്നും തെറിച്ചുവീണു വയോധികൻ മരണപ്പെട്ടു


പെരുമ്പള: പിക്കപ്പ് വാനിൽ നിന്നും കോഴി വളം ഇറക്കുന്നതിനിടയിൽ തെറിച്ചുവീണ വയോധികൻ ചികിത്സയ്ക്കിടെ മരണപ്പെട്ടു .ഉദുമ മാങ്ങട്ടെ പരേതനായ ഇബ്രാഹിമിന്റെ മകൻ എം മുഹമ്മദ് (78 )ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ പെരുമ്പള ബേനൂരിൽ ലോറിയിൽ നിന്നും കോഴിവളം ഇറക്കുന്നതിനിടയിൽ മുഹമ്മദ് വാനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്

No comments