സംഘടനയുടെ കരുത്ത് തെളിയിച്ചുകൊണ്ട് വെള്ളരിക്കുണ്ടിൽ കെ എസ് എസ് പി എ കാസർഗോഡ് ജില്ലാസമ്മേളനം
വെള്ളരിക്കുണ്ട് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം മലയോരത്തിന്റെ മടിത്തട്ടായ വെള്ളരിക്കുണ്ടിൽ കെ മാധവൻ നായർ നഗറിൽ (ദർശന ഓഡിറ്റോറിയം) ഇന്ന് വൈകുന്നേരം സമാപിക്കും
സംഘടനയുടെ കരുത്ത് തെളിയിച്ചുകൊണ്ട് വെള്ളരിക്കുണ്ട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പടുകൂറ്റൻ പ്രകടനം സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.നൂറുകണക്കിന് സംഘടന പ്രവർത്തകർ സമ്മേനത്തിൽ പങ്കെടുത്തു .
10 30 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഡി സി.സി പ്രസിഡൻറ് പി കെ ഫൈസൽ അവർകളുടെ അധ്യക്ഷതയിൽ കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവും,മുൻ മന്ത്രിയുമായ എ പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു .
ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി വി സുരേഷ്, ഹരീഷ് പി നായർ,കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി ടി.വി ഗംഗാധരൻ, വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട് ടി.വനജ ,കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ രാമകൃഷ്ണൻ ,സരണി ജില്ലാ ചെയർമാൻ എ .എം ശ്രീധരൻ ,വനിതാ ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തങ്കമ്മ വേലായുധൻ, കെ സരോജിനി, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ജാവേദ് പുത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
കെ എസ് എസ് പി എ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പിസി സുരേന്ദ്രൻ നായർ സ്വാഗതവും, ജില്ലാ സെക്രട്ടറി എം കെ ദിവാകരൻ നന്ദി പ്രകാശനവും നിർവഹിച്ചു
ഉച്ചയ്ക്ക് നടന്ന പ്രതിനിധി സമ്മേളനം കെ എസ് എസ് പി എ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് കെ ആർ കുറുപ്പ് ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡണ്ട് പി പി കുഞ്ഞമ്പു
അധ്യക്ഷതവഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ രാജൻ കുരുക്കൾ മുഖ്യപ്രഭാഷണം നിർവഹിച്ചു . കെ പി സി സി മെമ്പർ ശാന്തമ്മ ഫിലിപ്പ്, കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി രത്നാകരൻ, കെ വി രാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി ദാമോദരൻ നമ്പ്യാർ, സംസ്ഥാന കൗൺസിലർ പി എ ജോസഫ് വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ബി റഷീദ സരണി കൺവീനർ എം കെ ബാബുരാജ്,വനിതാ ഫോറം ജില്ലാ സെക്രട്ടറി വി. വിജയലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സംഘാടകസമിതി വർക്കിംഗ് കൺവീനർ ടി കെ എവുജിൻ സ്വാഗതവും ജില്ലാ ജോയിൻറ് സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ ചടങ്ങിന് നന്ദിയും പറഞ്ഞു .
No comments