നീലേശ്വരം വെടിക്കെട്ട് അപകടം; ഉറ്റവരെ നഷ്ടപ്പെട്ടവർ വെള്ളരിക്കുണ്ടിൽ നടന്ന താലൂക്ക് തല അദാലത്തിലെത്തി
വെള്ളരിക്കുണ്ട് : നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കിണാവൂരിലെ കെ.വി ഉഷ, കിണാവൂരിലെ യു.ജാനകി, മഞ്ഞളങ്കാട്ടെ കെ.സുശീല എന്നിവര്‍ വെള്ളരിക്കുണ്ടില്‍ കരുതലും കൈത്താങ്ങും അദാലത്തിലെത്തി. നീലേശ്വരം വീരര്‍ക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ കുടുംബത്തിലെ വരുമാനമുണ്ടായിരുന്ന അംഗം മരണപ്പെട്ടതോടെ തങ്ങള്‍ കഷ്ടപ്പാടിലാണെന്നും നിലവില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ എഎവൈയാക്കി നല്‍കണം എന്നതായിരുന്നു ഇവരുടെ ആവശ്യം.
No comments