Breaking News

വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം മാനിപ്പുറത്ത് തീപിടുത്തം പുൽമേട് കത്തി നശിച്ചു


റാണിപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരം മാനിപ്പുറത്ത് തീപിടുത്തം. മാനിപ്പുറത്ത് ഉണ്ടായ തീ പിടുത്തത്തിൽ പുൽമേട് കത്തി നശിച്ചു. ഇന്ന് ഉച്ചയോടു കൂടിയാണ് മരുതോം സെക്ഷൻ ഭാഗത്ത്  നിന്ന് തീപിടുത്തം ഉണ്ടായത്.  തീപിടുത്തത്തിൽ പുൽമേട് പകുതിയോളം കത്തി നശിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, ഫോറസ്റ്റർമാരായ ബി. സേസപ്പ, ആർ. ബാബു, ലക്ഷ്മണൻ എന്നിവരുടെ  നേതൃത്വത്തിൽ വനം വകുപ്പുദ്യോഗസ്ഥരും, മറ്റു ജീവനക്കാരും ചേർന്ന് മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിൽ  രാത്രിയോടെ തീ അണച്ചു.  വളരെ പണിപ്പെട്ടാണ് തീ വനത്തിലേക്ക് പടരുന്നത് തടയാനായത്. തീ പിടുത്തം ഉണ്ടായ ഉടൻ സഞ്ചാരികളെ വനത്തിന് പുറത്തിറക്കി. തീ പിടുത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.  വിവരമറിഞ്ഞ് രാജപുരം സബ് ഇൻസ്പെക്ടർ സി. പ്രദീപ് കുമാറിൻ്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘവും റാണിപുരത്തെത്തിയിരുന്നുറാണിപുരത്ത് ഇന്ന് മുതൽ ട്രക്കിങ്ങ് നിരോധനം 

റാണിപുരം : ഇന്നലെ റാണിപുരം മാനിപ്പുറത്ത് തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ഇന്ന് മുതൽ  ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ട്രക്കിങ്ങ്  ഉണ്ടായിരിക്കുന്നതല്ല എന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

No comments