മതസൗഹാർദ്ദത്തിൻ്റെ മഹനീയ സന്ദേശം വിളിച്ചോതി ബളാൽ ശ്രീ ഭഗവതീ ക്ഷേത്ര സന്നിധി
ബളാൽ : മാനവ ഐക്യ സന്ദേശം വിളിച്ചോതി ബളാൽ ഗ്രാമം. മത -സാമുദായിക ഐക്യത്തിൻ്റേയും മാനവസ്നേഹത്തിൻ്റേയും നേർക്കാഴ്ച്ചയായി ബളാൽ ശ്രീഭഗവതീ ക്ഷേത്ര സന്നിധി. ക്ഷേത്രത്തിൽ നടന്നുവരുന്ന അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവത്തിൻ്റെ ഭാഗമായി ബളാൽ ജമാഅത്ത് പ്രസിഡണ്ട് വി.എം മുഹമ്മദ് ബഷീർ കല്ലഞ്ചിറ മഖാം ഉറൂസ് കമ്മറ്റി ചെയർമാൻ ബഷീർ എൽ.കെ, എ സി എ ലത്തീഫ്, അബ്ദുൾ ഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള മുസ്ലിം സഹോദരങ്ങളും ബളാൽ സെൻ്റ് ആൻ്റണീസ് ചർച്ച് വികാരി റവ ഫാ ജയിംസ് മൂന്നാനപ്പള്ളി കമ്മറ്റി ഭാരവാഹികളായ ജോസ് മറ്റ് പള്ളികമ്മറ്റി ഭാരവാഹികളും ചേർന്ന് ക്ഷേത്രം സന്ദർശിച്ച് ഉത്സവത്തിൽ പങ്കുചേർന്നു. ബളാൽ ഭഗവതി ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ഉത്സവാഘോഷ ഭാരവാഹികളുമായ വി. മാധവൻ നായർ, ഹരീഷ് പി. നായർ, വി.രാമചന്ദ്രൻ നായർ, ഇ ഭാസ്ക്കരൻ നായർ, പി. കുഞ്ഞി ക്യഷ്ണൻ നായർ, ഇ ദിവാകരൻ നായർ, ജ്യോതി രാജേഷ് തുടങ്ങിയവർ ചേർന്ന് അഥിതികളെ സ്വീകരിച്ചു. ഉറൂസ് കമ്മറ്റി ഭാരവാഹികൾ ക്ഷേത്ര ഭാരവാഹികൾക്കും സെൻ്റ് ആൻ്റണീസ് ചർച്ച് വികാരിക്കും ഉറൂസ് ക്ഷണപത്രം കൈമാറി. ചടങ്ങിൽ തന്ത്രി ബ്രഹ്മശ്രീ ഉച്ചില്ലത്ത് പത്മനാഭ തന്ത്രി മാനവ സന്ദേശ ഭാഷണം നടത്തി. എല്ലാവരും സംസാരിച്ചു. തുടർന്ന് സ്നേഹ സാഹോദര്യം വിളിച്ചോതി എല്ലാവരും ചേർന്ന് ദേവിയുടെ അന്ന പ്രസാദം സ്വീകരിച്ച ശേഷമാണ് മടങ്ങിയത്
No comments