Breaking News

ബിജെപി പരപ്പ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് പരപ്പയിൽ പ്രകടനവും പൊതുയോഗം നടത്തി


പരപ്പ : ബിജെപി പരപ്പ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് പരപ്പയിൽ  പ്രകടനവും പൊതുയോഗം നടത്തി. തുടർന്ന് ഡൽഹിയിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിജയാഹ്ലാദ പ്രകടനവും കൂടി പ്രവർത്തകർ നടത്തി. യോഗം ബിജെപി കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ് കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ചന്ദ്രൻ പൈക്ക, പ്രമോദ് വർണ്ണം, മധു വട്ടിപ്പുന്ന,രവി പാലക്കിൽ,രതീഷ് പാലങ്കി തുടങ്ങിയവർ സംസാരിച്ചു പ്രകടനത്തിന് മുരളീധരൻ ഇ, ഹരികൃഷ്ണൻ കെ,കുഞ്ഞികൃഷ്ണൻ എം,സുരേന്ദ്രൻ കുണ്ടൂച്ചി തുടങ്ങിയവർ നേതൃത്വം നൽകി.

No comments