എൽ സി സിഎജുക്കേഷന്റെ വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ സെന്ററുകളിൽ ഈ വർഷം പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള യാത്രയയപ്പ് വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ വച്ച് നടന്നു
വെള്ളരിക്കുണ്ട് : എൽ സി എജുക്കേഷന്റെ വെള്ളരിക്കുണ്ട് ഒടയഞ്ചാൽ സെന്ററുകളിൽ ഈ വർഷം പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള യാത്രയയപ്പ് വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ വച്ച് നടന്നു. തങ്ങളുടെ ഒരു വർഷകാലത്തെ പഠനം പൂർത്തിയാക്കി പിരിഞ്ഞു പോകുന്ന കൂട്ടുകാർ ആ ദിവസം ഒരുപറ്റം നിരാലംബരെ കൂടി തങ്ങളോടൊപ്പം ചേർത്ത് മറ്റുള്ളവർക്ക് മാതൃകയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഷോബി ജോസഫ് ഉദ്ഘാടനം നിർവഹിച്ച പ്രോഗ്രാമിൽ എൽസിസിയുടെ പിടിഎ പ്രസിഡണ്ട് ശ്രീ ബാബു കല്ലറക്കൽ ആധ്യക്ഷം വഹിക്കുകയും, വാർഡ് മെമ്പർ ശ്രീ ബിനു കെ ആർ, ഗാന്ധിഭവൻ സെക്രട്ടറി ഷാജൻ പൈങ്ങോട്ട്, എൽസിസിയുടെ പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പത്രോസ് കുന്നേൽ, ജോസ് ചിത്രക്കുഴി, ഗാന്ധിഭവന്റെ മാനേജർ ശ്രീമതി റൂബി എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിക്കുകയും ശ്രീ ജിബിൻ മാത്യു നന്ദി പറയുകയും ചെയ്തു.
No comments