Breaking News

കഞ്ചാവ് കടത്തിയ കേസിൽ ചെറുപുഴ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അറസ്റ്റിൽ


 ചെറുപുഴ: കഞ്ചാവ് കടത്തിയ കേസിൽ കെഎസ്ഇബി ഉദ്യോഗസ്ഥനും പിടിയിൽ. ചെറുപുഴ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥനായ ജെയിംസ് തോമസി (53) നെയാണ് 25 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ കൂട്ടുപ്രതിയായി അറസ്റ്റ് ചെയ്തത്.
കാറിൽ കടത്തുകയായിരുന്ന 25.07 കിലോഗ്രാം കഞ്ചാവുമായാണ് പെരിങ്ങോം മടക്കാംപൊയിലിലെ എംവി സുഭാഷ് (43) ആണ് എക്സൈസിന്റെ പിടിയിലായത്. കാറിന്റെ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിയതിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സൈബർ സെല്ലിന്റെയും കൂടി സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെകെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ പിടികൂടിയത്.

No comments