വന്യമൃഗശല്യം ; വെള്ളരിക്കുണ്ടിൽ ആരംഭിക്കുന്ന കർഷകസ്വരാജ് സത്യാഗഹവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനമയച്ചു
വെള്ളരിക്കുണ്ട് :വന്യമൃഗശല്യമുൾപ്പെടെ കാർഷിക മേഖലയിലെ സുപ്രധാന ആവശ്യങ്ങൾ മുന്നോട്ടുവച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കർഷകസ്വരാജ് സത്യാഗഹവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനമയച്ചു.ഒരു പറ്റം കർഷകർ വെള്ളരിക്കുണ്ട് ടൗണിലൂടെ പ്രകടനമായി പോസ്റ്റോഫീസിലെത്തിയാണ് നിവേദനമയച്ചത്. മികച്ച ജൈവകർഷകക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് ഡോളി ജോസഫ് മുഖ്യമന്ത്രിക്കുള്ള നിവേദനം പോസ്റ്റോഫീസിലേൽപ്പിച്ചു. പരിപാടിക്ക് പഞ്ചായത്ത് മെമ്പർ പി. സി. രഘുനാഥൻ, സമരസമിതി നേതാക്കളായ ബേബി ചെമ്പരത്തി ,ഷാജൻ പൈങ്ങോട്ടു്, മധു എസ് നായർ, ജോർജ്ജ് തോമസ്, ജോസ് മണിയങ്ങാട്ടു്,സണ്ണി പൈകട തുടങ്ങിയവർ നേതൃത്വം നൽകി.
No comments