Breaking News

നീലേശ്വരം സേവാഭാരതിയുടെ ആശ്രയ കേന്ദ്രം സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു


നീലേശ്വരം : നീലേശ്വരം സേവാഭാരതിയുടെ പി. വി. ശ്രീധരൻ സ്മാരക  ആശ്രയ കേന്ദ്രം ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ  സരസ്വതി ഭദ്രദീപം കൊളുത്തി സമർപ്പിച്ചു.  സേവാഭാരതി നീലേശ്വരം  യൂണിറ്റ് പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അധ്യക്ഷം വഹിച്ചു. ഓഫീസ് ഉദ്ഘാടനം സേവാഭാരതി കാസർഗോഡ് ജില്ലാ പ്രസിഡണ്ട്  എം.ടി. ദിനേശ്  നിർവഹിച്ചു മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു. പി വി ശ്രീധരന്റെ മകൾ ഡോക്ടർ ശ്രുതി  ശ്രീധർ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഘ് കൃഷ്ണൻ ഏച്ചിക്കാനം, ബിഎംഎസ് സംസ്ഥാന സമിതി അംഗം വി.വി ബാലകൃഷ്ണൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. നീലേശ്വരം യൂണിറ്റ് സെക്രട്ടറി കെ. സന്തോഷ് കുമാർ സ്വാഗതവും ,യൂണിറ്റ് വൈസ് പ്രസിഡണ്ട് സുനന്ദ. സി .എച്ച് . നന്ദിയും രേഖപ്പെടുത്തി സേവാഭാരതിയുടെ ആശ്രയ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ സേവാഭാരതയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും മെമ്പർമാരും നിരവധി  വ്യക്തിത്വങ്ങളും പങ്കെടുത്തു.

No comments