Breaking News

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ചിറ്റാരിക്കാലിൽ മധ്യവയസ്‌ക്കൻ പിടിയിൽ


വെള്ളരിക്കുണ്ട് : പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ 50കാരനെതിരെ ചിറ്റാരിക്കാൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ജോയ് ജോർജ്ജ് (50) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. 11, 10 വയസു പ്രായമുള്ള സഹോദരിമാരെയാണ് ഇയാൾ പല തവണകളായി പീഡിപ്പിച്ചത്. കൗൺസിലിംഗിലാണ് പീഡനം വിവരം പുറത്തായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ജോയ്ജോർജ്ജ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

No comments