' 20 കോടിയുടെ ഭാഗ്യശാലി ഇരിട്ടിയിലെ സത്യൻ; വാങ്ങിയത് 10 ടിക്കറ്റുകൾ, വിറ്റത് മുത്തു ലോട്ടറി ഏജൻസി
കണ്ണൂർ : ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇരിട്ടിയിലെ സത്യന്. ഇരിട്ടിയിലെ 'മുത്തു' ലോട്ടറി ഏജൻസിയില്‍നിന്ന് സത്യൻ എന്നയാള്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു.
ക്രിസ്മസ് ബമ്ബർ ലോട്ടറിയുടെ പത്ത് ടിക്കറ്റുകളാണ് സത്യൻ വാങ്ങിയതെന്നും അതിലൊന്നാണ് സമ്മാനാർഹമായ ടിക്കറ്റെന്നും ഇവർ പറഞ്ഞു.
ജനുവരി 24-നാണ് സത്യൻ എന്നയാള്‍ മുത്തു ലോട്ടറി ഏജൻസിയുടെ ഇരിട്ടി ശാഖയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയത്. പത്ത് ടിക്കറ്റുകളടങ്ങിയ ഒരു ബുക്ക് ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. പേര് ചോദിച്ചപ്പോള്‍ സത്യൻ എന്ന് പറഞ്ഞു. ആ പേരില്‍ ബില്ലും നല്‍കി. എന്നാല്‍, അദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളല്ലെന്നും ഏജൻസിയിലുള്ളവർ പറഞ്ഞു.
കണ്ണൂർ ചക്കരക്കല്‍ ആസ്ഥാനമായുള്ള മുത്തു ലോട്ടറി ഏജൻസിയിലൂടെയാണ് ക്രിസ്മസ് ബമ്ബറിന്റെ ഒന്നാംസമ്മാനം കിട്ടിയ XD 387132 എന്ന നമ്ബറിലുള്ള ടിക്കറ്റ് വിറ്റത്. ഏജൻസിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയതെന്ന് ഏജൻസി ഉടമ അനീഷ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സത്യൻ എന്നയാളാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് വാങ്ങിയതെന്ന കാര്യം ഏജൻസി ജീവനക്കാർ സ്ഥിരീകരിച്ചത്.
No comments