കാരാട്ട് ചാമുണ്ടേശ്വരീ ഗുളികൻ ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു
പരപ്പ : കാരാട്ട് ചാമുണ്ടേശ്വരീ ഗുളികൻ ദേവസ്ഥാനത്ത് പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു .കാരാട്ട് ബദർ മസ്ജിദിന്റെ നേതൃത്വത്തിൽ മസ്ജിദ് പരിസരത്ത് ഘോഷയാത്രക്ക് സ്വീകരണമൊരുക്കി. ഫെബ്രുവരി 5 ന് വൈകുന്നേരം 7 മണിക്കും 7.45 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പുന:പ്രതിഷ്ഠാ കർമ്മം നടക്കും,9 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് അനീഷ് കാരാട്ട് കോർഡിനേറ്ററായ "ഇത് ഐറ്റം വേറെ "എന്ന സ്റ്റേജ് ഷോയും അരങ്ങേറും. ഫെബ്രുവരി 6 ന് വൈകുനേരം 6 മണിയോടെ കളിയാട്ടത്തിന് ആരംഭം കുറിച്ചു കൊണ്ടുള്ള തുടങ്ങൽ ചടങ്ങിന് ശേഷം ദേവസ്ഥാന മാതൃ സമിതിയുടെ തിരുവാതിര ദേവസ്ഥാന തിരുസന്നിധിയിൽ അരങ്ങേറും,വീരൻ തെയ്യത്തിന്റെ പുറപ്പാടിനു ശേഷം തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്, പുലർച്ചെ 4.30 മണിക്ക് കരിഞ്ചാമുണ്ഡിയമ്മ അരങ്ങിലെത്തും,ഉച്ചക്ക് 12 മണിക്ക് വിഷ്ണുമൂർത്തിയുടെ പുറപ്പാട് 1 മണി മുതൽ 3 മണിവരെ അന്നദാനം 3 മണിക്ക് ശ്രീ കാരാട്ട് ചാമുണ്ഡേശ്വരിയുടെയും ഗുളികൻതെയ്യത്തിന്റെയും തിരുപുറപ്പാട് വൈകുനേരം 6 മണിയോടെ നവീകരണ പുന:പ്രതിഷ്ഠാ കളിയാട്ട ആഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.
No comments