Breaking News

കൺസ്യൂമർഫെഡിന്റെ മദ്യശാല ചീമേനിയിൽ തുറന്നു കയ്യൂർ റോഡിലെ എസ്ബിഐ ബാങ്കിന് പിറക് വശത്തെ ബിൽഡിങ്ങിലാണ് പ്രവർത്തനം ആരംഭിച്ചത്


ചീമേനി : ജനകീയ സമരങ്ങൾക്കിടെ കൺസ്യൂമർഫെഡിന്റെ മദ്യശാല ചീമേനിയിൽ തുറന്നു. കയ്യൂർ റോഡിലെ എസ്ബിഐ ബാങ്കിന് പിറക് വശത്തെ ബിൽഡിങ്ങിലാണ് വെള്ളിയാഴ്ച രാവിലെ പ്രവർത്തനം ആരംഭിച്ചത്. ബിവറേജ് ഔട്ട്ലറ്റ് ആരംഭിക്കുന്നതിനെതിരെ വിട്ടമ്മമാരുടെയും വിവിധ ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. അതിനിടെയാണ് മറ്റൊരു ബിൽഡിങ്ങിൽ വ്യാഴാഴ്ച രാത്രി സാധനങ്ങൾ എത്തിച്ച് വെള്ളിയാഴ്ച രാവിലെ പ്രവർത്തനം ആരംഭിച്ചത്. അതേസമയം ബിവറേജിന് മുന്നിൽ സമരക്കാർ ആരും ഇന്ന് എത്തിയില്ല. സമൂഹമാധ്യമങ്ങളിലൂടെ ബിവറേജ് പ്രവർത്തനം തുടങ്ങിയതറിഞ്ഞ് ആളുകൾ എത്തുന്നുണ്ട്. അതേസമയം ചെറുവത്തൂരിൽ ഒറ്റ ദിവസം മാത്രം തുറന്ന് അടച്ച ഔട്ട്ലറ്റിന്റെ കാര്യത്തിൽ തീരുമാനമൊന്നുമായില്ല. 

No comments