കോളംകുളത്ത് വൻ തീപിടുത്തം രണ്ട് എക്കറോളം തെങ്ങിൻ കൃഷിയിടം കത്തി നശിച്ചു
ബിരിക്കുളം : ബിരികുളത്ത് അനുവദിച്ച ഫയർ സ്റ്റേഷന്റെ പണി എത്രയും വേഗം തുടങ്ങണം എന്ന ആവിശ്യം നിൽക്കെ കോളംകുളത്ത് വൻ തീപിടുത്തം. രണ്ട് എക്കറോളം തെങ്ങിൻ കൃഷിയിടം കത്തി നശിച്ചു ചൂട് കുടുന്നതൊടെ മലയോരത്തു തീപിടുത്തവും രൂക്ഷമാകുന്നു. ഇന്ന് രാവിലേ 11മണിയോടെ കോളംകുളം കള്ള് ഷാപ്പിന് സമീപമാണ് തീപിടുത്തമുണ്ടായത് . നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും വന്ന ഒരു ഫയർഫോഴ്‌സ് യൂണിറ്റും കിണഞ്ഞു പരിശ്രമിച്ചാണ് തീ അണച്ചത് .കോളംകുളത്തെ സി കെ തമ്പാന്റെ രണ്ട് എക്കറോളം തെങ്ങും കമുങ്ങും ആണ് കത്തി നശിച്ചത്..
ഇടക്കിടെ ഉണ്ടാവുന്ന തീപിടുത്ത സാഹചര്യത്തിൽ ബിരിക്കുളത്ത് ഫയർസ്റ്റേഷൻ പണി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം
No comments