Breaking News

എം രാജഗോപാലൻ എംഎൽഎ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി


എം രാജഗോപാലൻ എംഎൽഎ സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പ്രായാധിക്യത്തെ തുടർന്ന് എം വി ബാലകൃഷ്ണൻ സെക്രട്ടറി പദവി ഒഴിഞ്ഞതിനെ തുടർന്നാണ് കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം രാജഗോപാലിനെ ഐക്യകണ്ഠേന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തൃക്കരിപ്പൂർ എംഎൽഎയായ രാജഗോപാലൻ നിലവിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗവും സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറിയുമാണ്. കയ്യൂർ - ചീമേനി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രവർത്തനത്തിലൂടെയാണ് രാജഗോപാലൻ നേതൃത്വം നിലയിലേക്ക് ഉയർന്നുവന്നത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു

No comments