Breaking News

"പാലുപോലൊരു യാത്ര" കെ എസ് ആർ ടി സി ടൂർ പാക്കേജിൽ ഉൾപ്പെടുത്തി നീലേശ്വരം ക്ഷീര വികസന യൂണിറ്റ് അംഗങ്ങൾ വയനാട് യാത്ര സംഘടിപ്പിച്ചു


നീലേശ്വരം : കെ എസ് ആർ ടി സി ടൂർ പാക്കേജിൽ ഉൾപ്പെടുത്തി നീലേശ്വരം ക്ഷീര വികസന യൂണിറ്റിലെ ക്ഷീരസംഘം ജീവനക്കാരും ഓഫീസേഴ്സും വയനാട് യാത്ര സംഘടിപ്പിച്ചു. സഹകരണം എന്ന വാക്കിന്റെ പ്രസക്തി ഉൾക്കൊണ്ടുകൊണ്ട് നഷ്ടത്തിൽ പ്രവർത്തിക്കുന്ന  

കെ എസ് ആർ ടി സി ക്ക് ഒരു കൈത്തതാങ്ങാവാൻ ഈ യാത്രയിലൂടെ സാധിച്ചു.നിരവധി തവണ വയനാട്ടിലേക്ക് യാത്ര നടത്തിയ ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള സംഘം ജീവനക്കാർക്ക്  കെ എസ് ആർ ടി സി യിലൂടെ നടത്തിയ യാത്ര വ്യത്യസ്ത അനുഭവമായിരുന്നു. ക്ഷീരവികസന വകുപ്പ് നീലേശ്വരം ഓഫീസർ കെ രമ്യ, ക്ഷീരസംഘം ജീവനക്കാരുടെ ബ്ലോക്ക്‌തല കോർഡിനേറ്റർ മാരായ  കെ സുരേഷ്, രജിത ഇടയിലെക്കാട്, തരേഷ്, രോഹിണി ഓലാട്ട്, ബിജു എന്നിവർ നേതൃത്വം നൽകി.

No comments