ചീമേനി നിടുംബയിലെ നടന്ന വൻ കവർച്ച ആസൂത്രിതം ; കവർച്ചക്കാർ ഉടൻ വലയിലാവും
ചീമേനി : ചീമേനി നിടുംബയിലെ വീട്ടിൽ നടന്ന കവർച്ച ആസൂത്രിതമെന്ന് പൊലീസ്. കവർച്ചയിൽ ദമ്പതികൾ ഉൾപ്പെടെ രണ്ട് പേർക്കുകൂടി പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ചീമേനി നിടുംബയിലെ എൻ മുകേഷിന്റെ വീട്ടിലാണ് ഈ മാസം മൂന്നിന് കവർച്ച നടന്നത്. മുകേഷും കുടംബവും വീട്ടിൽ ജോലിക്ക് നിന്നിരുന്ന നേപ്പാൾ സ്വദേശികളെ പൂട്ടിയ വീട് ഏൽപിച്ച് കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു മോഷണം. മുകേഷിനെ നിടുംബയിലെ ഓട്ടോ ഡ്രൈവറും വീട്ടിലെ പുറംസഹായിയും കൂടി പയ്യന്നൂരിലെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് തിരിച്ചുവന്നപ്പോഴാണ് വീട്ടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. ഉടൻ ഇവർ ഉടമസ്ഥനെ വിവരമറിയിച്ചു. ഉടമസ്ഥൻ തിരിച്ചെത്തി പരിശോധിച്ചപ്പോഴാണ് സ്വർണവും വെള്ളിയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ജോലിക്കാരെയും കാണാനില്ലായിരുന്നു. ജോലിക്കാരെ കേന്ദ്രീകരിച്ച് ചീമേനി പൊലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാൾ ദമ്പതികൾ വന്നത് വീട്ടുജോലിക്കാരായി 2023 ഡിസംബറിൽ ചീമേനി നിടുംബയിൽ എത്തിയതാണിവർ. പ്രദേശത്തെ ഒരു ഷെഡ് താമസത്തിനായി വാടകയ്ക്ക് എടുത്ത് തൊട്ടടുത്തുതന്നെ പശു ഫാമും ഒരുക്കി. കർഷകരാണെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തുകയും കുറച്ച് ദിവസത്തിനകം പരിസരവാസികളുടെ പ്രീതി പിടിച്ച് പറ്റുകയുംചെയ്തു. പിന്നീടാണ് തൊട്ടടുത്തുള്ള മുകേഷിന്റെ വീട്ടിലെത്തി അവരുടെ വീട്ടുജോലിക്കാരായി വിശ്വാസ്യതയും നേടി.രക്ഷപ്പെട്ടത് ഓട്ടോയിൽമോഷണം നടത്തിയെന്ന് സംശയിക്കുന്ന ദമ്പതികൾ രക്ഷപ്പെട്ടത് രണ്ട് ഓട്ടോകളിലായി. പകൽ 11.30 നോട് അടുത്ത് നിടുംബയിൽ നിന്നും രണ്ട് ബാഗുമായി ദമ്പതികൾ ഓട്ടോയിൽ കയറി. കണ്ണാടിപ്പാറ എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ട് മറ്റൊരു ഓട്ടോയിൽ കയറി നീലേശ്വരം ബൈപ്പാസിൽ ഇറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. നിരവധി സിസിടിവി ഉള്ള സ്ഥലമായിട്ടും ഇവരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല.രണ്ടുപേർ ചുറ്റിക്കറങ്ങിയതായി നാട്ടുകാർനേപ്പാൾ ദമ്പതികൾക്ക് മോഷണം നടത്താൻ രണ്ട് പേരുടെ കൂടി സഹായം ലഭിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നാട്ടുകാർ അറിയിച്ച വിവരമാണിതെന്നും പറയുന്നു. രണ്ട് ദിവസമായി അപരിചിതരായ ചിലർ ഈ വീടിന്റെ പരിസരത്ത് കറങ്ങി നടക്കുന്നത് കണ്ടതായാണ് നാട്ടുകാർ അറിയിച്ചത്.കവർച്ച നടത്തിയെന്ന് സംശയിക്കുന്ന നേപ്പാൾ ദമ്പതികളുടെ ഫോൺ രാവിലെ 10 ഓടെ വീടിനടുത്തുള്ള ലൊക്കേഷനിൽനിന്ന് സ്വിച്ച് ഓഫാക്കി വച്ചിരുന്നു. അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നു. പ്രതികളിലേക്ക് എത്താൻ അധികം വൈകില്ല. പ്രതികൾ നിരീക്ഷണത്തിലാണ്. സംശയമുള്ളവരുടെ സ്റ്റേറ്റ്മെന്റ് എടുത്തിട്ടുണ്ട്. കുറ്റക്കാരെ ഉടൻ കണ്ടെത്തും.അനിൽകുമാർചീമേനി എസ്എച്ച്ഒ
No comments