Breaking News

കാർ വീട്ടിലേക്ക് കയറ്റുന്നതിലുള്ള വിരോധം; മാലോം ചുള്ളിയിൽ യുവാവിനെ ആക്രമിച്ചു


മാലോം : വീട്ടിലേക്ക് കാർ കയറ്റുന്നതിനെ ചൊല്ലിയുള്ള വിരോധത്തിൽ യുവാവിനെ തക്കാളിപ്പെട്ടി കൊണ്ടും ഇരുമ്പു വടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി.മാലോം ചുള്ളിയിലെ ഷാനോജിന്റെ (40) പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ ഭാര്യയുടെ ഇളയച്ഛനായ കുഞ്ഞികൃഷ്ണനെതിരെയാണ് കേസ്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞികൃഷ്ണന്റെ പറമ്പിൽ കൂടിയാണ് ഷനോജ് വിട്ടിലേക്ക് കാർ കയറ്റുന്നത്. ഇതേ ചൊല്ലിയുള്ള വിരോധത്തിൽ ചുള്ളിയിലെ ഗിരീഷിന്റെ കടയുടെ മുന്നിൽ വച്ച് തടഞ്ഞുനിർത്തി തക്കാളിപ്പെട്ടി കൊണ്ട് ഇടതുകയ്യിൽ അടിക്കുകയായിരുന്നുവെന്നു ഷനോജ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നു ഇരുമ്പു വടി കൊണ്ട് ഇടതു കൈക്കും ചെവിക്കും കാൽമുട്ടിനും അടിച്ചു പരിക്കേൽപ്പിച്ചുവെന്നു പരാതിയിൽ കൂട്ടിച്ചേർത്തു.


No comments