കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
കാസർഗോഡ് : സഹോദരനെ തടഞ്ഞ് നിർത്തി കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കുമ്പള പോലീസിന്റെ പിടിയിൽ . കിദൂർ സ്വദേശി ജോസഫ് (31 ) ആണ് പിടിയിലായത് . കുടുംബ കലഹവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത വിരോധത്തിലാണ് കൊലപെടുത്താം ശ്രമിച്ചത് . പിടി കൂടിയെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുമ്പള ഇൻസ്‌പെക്ടർ വിനോദ് കുമാർ കെ പി യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പക്ടർ ശ്രീജേഷ് ,രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
No comments