Breaking News

പരപ്പ ബസ്റ്റാൻഡ് -കം- ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുക ; കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് വനിതാ കൺവെൻഷൻ


പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിൽ വർഷങ്ങൾക്കു മുമ്പേ പരപ്പയിൽ ശിലാസ്ഥാപനം നിർവഹിച്ച ബസ്റ്റാൻഡ് - കം -ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന്, നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് അടിയന്തരമായി നിർമ്മാണ പ്രവർത്തി ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് വനിതാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ആദിവാസി ഊരുകളിൽ കർഷക ത്തൊഴിലാളികൾ ദശകങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം അനുവദിക്കുക, പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി മുഖേന അനുവദിച്ച 3.90 കോടി രൂപ മുഖേന കെട്ടിട നിർമ്മാണം അടിയന്തരമായി ആരംഭിക്കുക തുടങ്ങിയവയും  കൺവെൻഷൻ ആവശ്യപ്പെട്ടു.

           യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി വി പത്മിനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ വി ഭാർഗവി അനുശോചന പ്രമേയവും , സ്വർണ്ണലത ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.ഏരിയ സെക്രട്ടറി കെ സതീശൻ , എ ആർ രാജു , വിനോദ് പന്നിത്തടം, രമണി രവി എന്നിവർ പ്രസംഗിച്ചു.വില്ലേജ് പ്രസിഡന്റ് കെ വി ഭാർഗവി അധ്യക്ഷയായി. സ്വർണ്ണലത. ടി സ്വാഗതം പറഞ്ഞു. വില്ലേജ്

 വനിതാ സബ് കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി

 സ്വർണ്ണലത . ടി.(കൺവീനർ), രാധ ബാലൻ, ശ്രീജ രാജൻ ( ജോയന്റ് കൺവീനർമാർ )

No comments