Breaking News

18-ാം വയസ്സിൽ വിഷ്ണുമൂർത്തി തെയ്യക്കോലം കെട്ടി അരങ്ങിലെത്തി അഭിറാം എസ് സുഗുണൻ രാജപുരം സെൻ്റ് പയൻസ് കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്


പറക്കളായി: ശ്രീ മുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിൻ്റെ രണ്ടാം സുദിനമായ ഇന്ന്  തിങ്കളാഴ്ച രാവിലെ 11 മണിക്ക് നരഹരി ഭഗവാൻ ശ്രീ വിഷ്ണു മൂർത്തിയുടെ തെയ്യക്കോലം കെട്ടി  അഭിരാം എസ് സുഗുണൻ (18 വയസ്സ്) അരങ്ങിലെത്തി. 

പറക്കളായി അയ്യങ്കാവ് സ്വദേശി സുഗുണകുമാർ - ശാലിനി ദമ്പതികളുടെ ഇളയ മകനായ അഭിറാം എസ് സുഗുണൻ ഇപ്പോൾ രാജപുരം സെൻ്റ് പയൻസ് കോളേജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ്.

ആറ് ദിവസങ്ങളിലായി നീണ്ടു നിന്ന ശ്രീ മുളവന്നൂർ ഭഗവതി ക്ഷേത്ര കഴകം  കളിയാട്ട മഹോത്സവം നാളെ രാവിലെ 11 മണിക്ക് ശ്രീ വിഷ്ണുമൂർത്തി ദൈവം ഉച്ചയ്ക്ക് 2 മണിക്ക് അടുക്കത്ത് ചാമുണ്ഡിയമ്മയുടെ പുറപ്പാട് വൈകുന്നേരം വിളക്കിലരി യോടു കൂടി സമാപിക്കും.



No comments