Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിന്റെ അന്നദാന കൗണ്ടർ സമർപ്പണം നടന്നു


കോളംകുളം : പുലയനടുക്കം ശ്രീ സുബ്രഹ്മണ്യ കോവിലിൽ ഫെബ്രുവരി12,13,14 തിയതികളിലായി നടക്കുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിൻ്റെ മുന്നോടിയായി പുതുതായി പണികഴിപ്പിച്ച അന്നദാന കൗണ്ടറിൻ്റെ സമർപ്പണം ആദരണീയ യോഗി എം എം നാരായണൻ ഗുരുക്കൾ നിർവ്വഹിച്ചു ചടങ്ങിൽ കോവിൽ പ്രസിഡണ്ട് സി.വി.ഭാവനൻ അദ്ധ്യക്ഷം വഹിച്ചു, ട്രഷറർ സി.വി.സുധാകരൻ, ആഘോഷകമ്മറ്റി ചെയർമാൻ കെ. ശശിധരൻ, മാതൃസമിതി പ്രസിഡണ്ട് അനന്യ മധു, വി.സന്തോഷ്, കെ. മധു എന്നിവർ സംസാരിച്ചു സെക്രട്ടറി നിഷാദ് വി കെ സ്വാഗതവും കെ.രതീഷ് നന്ദിയും പറഞ്ഞു

No comments