ചിറ്റാരിക്കാൽ ബിആർസിയിൽ പ്രീ-സ്കൂൾ ഗണിത- ശാസ്ത്രോത്സവങ്ങൾക്ക് തുടക്കം വാർഡ് മെമ്പർ ലിജിന എം.വി ഗണിത - ശാസ്ത്രോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു
പരപ്പ : സമഗ്ര ശിക്ഷ കേരള, ചിറ്റാരിക്കാൽ ബിആർസി യുടെ നേതൃത്വത്തിൽ പ്രീ- സ്കൂൾ ഗണിത-ശാസ്ത്രോത്സവങ്ങൾക്ക് മൗക്കോട് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ തുടക്കമായി. ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്ന രക്ഷാകർതൃ ശില്‌പശാല വ്യത്യസ്ത പരീക്ഷണ-നിരീക്ഷണ പ്രക്രിയകളിലൂടെ നേരനുഭവങ്ങൾ നേടിക്കൊണ്ടാണ് പൂർത്തിയാക്കിയത്.
പ്രീസ്‌കുളുകളിൽ മുൻപ് നടപ്പിലാക്കിയ കഥോത്സവം. വരയുത്സവം, ആട്ടവും പാട്ടും തുടങ്ങിയ ഉത്സവങ്ങൾക്ക് ശേഷം പ്രീസ്‌കൂൾ പാഠ്യപദ്ധതിയെ ആധാരമാക്കി ശാസ്ത്ര-ഗണിത പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി എല്ലാ കുട്ടികളുടെയും (വിഭിന്നശേഷിക്കാരുൾപ്പെടെ) ഗണിതശേഷികളും ശാസ്ത്രാന്വേഷണവും ഉറപ്പാക്കുംവിധം വിവിധ പ്രവർത്തനയിടങ്ങളെ സമന്വയിപ്പിച്ചു കൊണ്ടാണ് ഗണിത -ശാസ്ത്രോത്സവ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനാൽ തങ്ങളുടെ മക്കൾ നേടേണ്ട ശേഷികളും നൈപുണികളും കൃത്യമായി മനസ്സിലാക്കാൻ ഇത്തരം ഉത്സവങ്ങളിലൂടെ സാധിക്കുന്നുണ്ട്.
പി.ടി.എ പ്രസിഡണ്ട് ഉമ്മർ മൗലവിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ലിജിന എം.വി BRC തല ഗണിത - ശാസ്ത്രോത്സവങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഗണേഷ് കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചിറ്റാരിക്കാൽ BPC ഷൈജു ബിരിക്കുളം മുഖ്യാതിഥിയായി. SMC ചെയർമാൻ ബാലകൃഷ്ണൻ ഒ.കെ, MPTA പ്രസിഡണ്ട് ഷംന മജീദ്, CRC കോർഡിനേറ്റർ സ്വാതി കെ വി , സീനിയർ അസിസ്റ്റൻ്റ് മിനി.കെ, സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി വി.കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രീ പ്രൈമറി അധ്യാപിക അന്നമ്മ ജോൺ നന്ദി പറഞ്ഞു.CRC കോർഡിനേറ്റർമാരായ സുജി. ഇ ടി , ജിതേഷ് പി എന്നിവർ പങ്കെടുത്തു.
ചിറ്റാരിക്കാൽ BRC യിലെ അംഗീകൃത പ്രീ- സ്കൂളുകളായ GLPS പുഞ്ച, SVMGUPS എടത്തോട്, GHSS പരപ്പ എന്നിവിടങ്ങളിലാണ് ഇനി ഗണിത- ശാസ്ത്രോത്സവങ്ങൾ നടക്കാനുള്ളത്.
No comments