കോളംകുളം റെഡ് സ്റ്റാർ വോളി നൈറ്റ് 2025ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു
പരപ്പ : കാസർഗോഡ് ജില്ലയിലെ കലാ കായിക സാംസ്‌കാരിക മേഖലയിൽ മികച്ചു നില്കുന്ന കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ന്റെ നാൽപതാം വാർഷികത്തിനോട് അനുബന്ധിച്ചു മൂന്ന് മാസങ്ങളിലായി നടത്തി വരുന്ന ആഘോഷ പരുപാടികളിൽ ഒന്നായ റെഡ് സ്റ്റാർ വോളി നൈറ്റ് 2025ന്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത സിനിമ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പ്രകാശനം ചെയ്തു. കേരളത്തിലേ പ്രമുഖ ടീമുകൾ മത്സരിക്കുന്ന ലീഗിൽ ഇന്ത്യൻ വോളിബോളിലേ മികച്ച താരങ്ങൾ കളിക്കളത്തിൽ ഇറങ്ങും.ഏപ്രിൽ 12ന് മലയോരം തീപാറും പോരാട്ടങ്ങൾക്ക് കോളംകുളത്ത് സാക്ഷിയാകും.
No comments