Breaking News

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് ആഘോഷത്തിന് കഞ്ചാവ്! 34കാരന്‍ പിടിയില



കാസര്‍ഗോഡ്: 10-ാം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നൽകിയ ആൾ പിടിയിൽ. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീർ കെ കെ (34 ) പൊലീസ് പിടികൂടി. പിടികൂടുന്നതിനിടെ പൊലീസിനെ അതിക്രമിക്കാൻ ശ്രമിച്ചതിനടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഡിപിഎസ് ആക്ട്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതിക്കു മേൽ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകൾ. സെന്റ് ഓഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർത്ഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കുട്ടികൾ തന്നെ പ്രതിയുടെ പേര് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.


No comments