Breaking News

ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ വർക്കർമാർക്കെതിരെയുള്ള ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു


വെള്ളരിക്കുണ്ട് : ആശാവര്‍ക്കര്‍മാര്‍ തിരികെ ജോലിക്ക് പ്രവേശിക്കണമെന്നും അല്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്നും ഭീഷണപ്പെടുത്തി  ഇറക്കിയ സർക്കാർ  സര്‍ക്കുലര്‍ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് കത്തിച്ചു കൊണ്ട്  പ്രതിഷേധിച്ചു..

പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്തഗം ഷോബി ജോസഫ് , മോൻസി ജോയ് , ബിൻസി ജെയിൻ , പി. പത്മാവതി , വിനു കെ ആർ , സിബിച്ചൻ പുളിങ്കാല ,ജോസ്ക്കുട്ടി അറയ്ക്കൽ , സുരേന്ദ്രൻ അരിക്കല്ല്, സോളി ,ഷിബാ റോബർട്ട്, ജോസ് മുണ്ട്നടക, പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു..

No comments